കാഞ്ഞങ്ങാട്: 'വായനയ്ക്ക് അവധിയില്ല' എന്ന സന്ദേശവുമായി ബഡിംഗ് റൈറ്റേഴ്സ് വായനശാലകളിൽ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് വായനശാലകളിൽ അംഗത്വ കാർഡ് നൽകും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കക്കാട് തൂലിക വായനശാലയിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. വി.എസ് ബിജു രാജ് അദ്ധ്യക്ഷത വഹിച്ചു. സുനിൽകുമാർ മുഖ്യാതിഥിയായി. രഞ്ജിത്ത് ഓരി പദ്ധതി വിശദീകരിച്ചു. ഡോ. കെ.വി രാജേഷ് അംഗത്വ കാർഡ് വിതരണം ചെയ്തു. വായനാ വെളിച്ചം പദ്ധതി പതിപ്പ് ഡോ. പി പ്രഭാകരൻ പ്രകാശനം ചെയ്തു. സജിത്, പ്രസീത മനോജ്, പി. രമേശൻ എന്നിവർ സംസാരിച്ചു. സുബ്രഹ്മണ്യൻ, സജീഷ്, ഉണ്ണികൃഷ്ണൻ, രചന, ശ്രീജ, പ്രവീണ, നയന എന്നിവർ നേതൃത്വം നൽകി.