കാഞ്ഞങ്ങാട്: സേവാഭാരതി കാഞ്ഞങ്ങാടിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അഭയം വൃദ്ധാശ്രമത്തിന്റെ 5ാം വാർഷികാഘോഷം വയോമിത്രം 2024 കാഞ്ഞങ്ങാട് ദീപാ നഴ്സിംഗ് ഹോം മാനേജിംഗ് ഡയറക്ടർ ഡോ. മഞ്ജുനാഥ് പൈ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഗുരുദത്ത് റാവു അദ്ധ്യക്ഷത വഹിച്ചു. സ്വാമി മുക്താനന്ദ അനുഗ്രഹ പ്രഭാഷണവും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സദാനന്ദൻ മുഖ്യപ്രഭാഷണവും നടത്തി. സേവാഭാരതി കാഞ്ഞങ്ങാട് പ്രസിഡന്റ് കെ.വി ലക്ഷ്മണൻ അവലോകനം നടത്തി. മടിക്കൈ ഗ്രാമ പഞ്ചായത്ത് അംഗം എ. വേലായുധൻ, ലയൺസ് മില്ലേനിയം ട്രസ്റ്റ് അംഗം ശ്രീനിവാസ് ഷേണായ്, സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി സംഗീതാവിജയൻ, അഭയം വൃദ്ധാശ്രമം മാനേജർ എം.പി രഘുനാഥ്, ജനറൽ സെക്രട്ടറി എം.പി ബാലകൃഷ്ണൻ, പ്രസിഡന്റ് ടി. ഗോപി എന്നിവർ പ്രസംഗിച്ചു.