കണ്ണൂർ: സ്വാതന്ത്ര്യ സമര സേനാനിയും സർവോദയ മണ്ഡലം നേതാവുമായിരുന്ന ടി.വി അനന്തന്റെ മുപ്പതാം സ്മൃതി ദിനത്തോടനുബന്ധിച്ച് ഗാന്ധി യുവമണ്ഡലത്തിന്റെയും വേങ്ങാട് സാന്ത്വനം ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പയ്യാമ്പലത്തെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. കേരള ഫോക്‌ലോർ അക്കാഡമി പുരസ്‌കാര ജേതാവ് കോട്ടൂർ പ്രകാശൻ ഗുരുക്കൾ അനുസ്മരണ പ്രഭാഷണം നടത്തി. ചെയർമാൻ പ്രദീപൻ തൈക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ഗാന്ധി യുവമണ്ഡലം സെക്രട്ടറി റഫീക്ക് പാണപ്പുഴ, സങ്കീർത്ത് വിജയകുമാർ, യു. അദ്വൈത് രഞ്ജൻ, സി. അദിൻ പ്രകാശ്, കെ.വി സജേഷ്, കെ.വി വിനീഷ് തുടങ്ങിയവർ സംസാരിച്ചു. ടി.വി അനന്തൻ അനുസ്മരണ സമ്മേളനവും പുരസ്‌കാര ദാനവും 12ന് രാവിലെ 10ന് കണ്ണൂർ കോളേജ് ഓഫ് കൊമേഴ്സിൽ നടക്കും.