തലശ്ശേരി: കതിരൂർ ബാങ്ക് എ13 ഫുട്‌ബാൾ അക്കാഡമി ആൾ കേരള പ്രൈസ് മണി ഫുട്‌ബാൾ ടൂർണമെന്റ് സംഘാടക സമിതി രൂപീകരണ യോഗം കതിരൂർ ബാങ്ക് ഹാളിൽ നടന്നു. 15 മുതൽ 18 വരെയാണ് മത്സരം. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ 10ന് മുമ്പായി രജിസ്റ്റർ ചെയ്യണം. യോഗത്തിൽ അക്കാഡമി ചെയർമാൻ എ.വേണുഗോപാലൻ അദ്ധ്യക്ഷനായി. ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ കാര്യങ്ങൾ വിശദീകരിച്ചു. കോച്ചുമാരായ നിരൂപ്, ബിപിൻ, ഷിജി. കെ.പി, സനിത്ത്. എം, എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർപേഴ്സൺമാരായി അശ്വതി, നിഷ, കൺവീനർമാരായി അസ്ലം, ഷിജു എന്നിവരെ തിരഞ്ഞെടുത്തു. ഫോൺ നമ്പർ: 9495083220, 9526611292.