ചക്കരക്കൽ: പണവും സമ്പാദ്യവും ഉണ്ടാകുമ്പോഴല്ല,സ്‌നേഹിച്ചും സഹകരിച്ചും ജീവിക്കുമ്പോഴാണ് മനുഷ്യരിൽ സന്തോഷം ഉണ്ടാകുന്നതെന്ന് ജില്ലാ ജഡ്ജ് രാജേഷ് ആർ. നെടുമ്പ്രത്ത് പറഞ്ഞു. വിബ്‌ജ്യോർ റസിഡന്റ്സ് അസോസിയേഷൻ ഒന്നാം വാർഷികാഘോഷം കാപ്പാട് ആരോഗ്യക്ഷേമ ഉപകേന്ദ്രത്തിന് സമീപം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മതിലുകൾക്കുള്ളിൽ ജീവിക്കുന്നവർക്കിടയിൽ പരസ്പര സഹകരണവും സ്‌നേഹവും കുറഞ്ഞുവരുമ്പോൾ രാഷ്ട്രീയ ജാതി മത ചിന്തകൾക്കതീതമായി പ്രവർത്തിക്കുന്ന കുടുംബ കൂട്ടായ്മകൾ നന്മയുടെ തെളിവെട്ടമായി മാറുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ കെ.വി. വേണുഗോപാൽ, എൻ.എസ്.ജി മുൻ കമാൻഡോ ശൗര്യചക്ര പി.വി. മനേഷ് കുമാർ, യോഗ അദ്ധ്യാപകൻ പ്രകാശൻ പുതിയാണ്ടി, കോർപറേഷൻ കൗൺസിലർമാരായ മിനി അനിൽകുമാർ, കെ. നിർമല, ഫെറ ജില്ലാ പ്രസിഡന്റ് ആർ. അനിൽ കുമാർ, സി.പി. മനോജ് കുമാർ, ഉഷാഭായ് പ്രസംഗിച്ചു.