eye-camp
പരവനടുക്കം വൃദ്ധാശ്രമത്തിലെ രോഗികള്‍ക്കുള്ള കണ്ണട വിതരണം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി.രാംദാസ് നിര്‍വ്വഹിക്കുന്നു

കാഞ്ഞങ്ങാട്: ആരോഗ്യ വകുപ്പിൽ നിന്നും വിരമിച്ച ഫീൽഡ് വിഭാഗം സൂപ്പർ വൈസർ വാട്ട്സ് അപ്പ് കൂട്ടായ്മയായ ഹെൽത്ത് മനസും കാസർകോട്ടെ ഡോ. സുരേഷ്ബാബു ഐ ഫൗണ്ടേഷനും സംയുക്തമായി പരവനടുക്കം ഗവ. വൃദ്ധാശ്രമത്തിൽ സൗജന്യ കണ്ണു പരിശോധന ക്യാമ്പും മരുന്നു വിതരണവും നടത്തി. വൃദ്ധാശ്രമത്തിലെ എല്ലാവരെയും ഡോ. തൗഹീദ് അഹമ്മദ് പരിശോധന നടത്തി മരുന്ന് വിതരണം ചെയ്തു. 14 പേർക്ക് ശുപാർശ ചെയ്ത കണ്ണട വിതരണം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി. രാംദാസ് നിർവ്വഹിച്ചു. വൃദ്ധ സദനം സൂപ്രണ്ട് സി.വി. നിശാന്ത് അദ്ധ്യക്ഷനായി. ജില്ലാ മാസ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ സംസാരിച്ചു. മുൻ മാസ് മീഡിയ ഓഫീസർ എം. രാമചന്ദ്ര സ്വാഗതവും മുൻ ഹെൽത്ത് ഇൻസ്‌പെക്ടർ ജോൺ വർഗ്ഗീസ് നന്ദിയും പറഞ്ഞു.