nurse
സെമിനാർ ചീഫ് നഴ്സിംഗ് ഓഫീസർ സി. പദ്മിനി ഉദ്ഘാടനം ചെയ്യുന്നു

തലശ്ശേരി: നഴ്സസ് ഡേ വാരാഘോഷത്തിന്റെ രണ്ടാം ദിനത്തിൽ കോളേജ് ഓഫ് നഴ്സിംഗിൽ'മൈ ഹെൽത്ത്, മൈ റൈറ്റ് ' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കെ. മീന, എൽ.പി. ഷീബ, പി.വി. സജന, കെ. വേലായുധൻ, സി. മോഹനൻ, കെ.കെ. ഷൈജ സംസാരിച്ചു. പ്രിൻസിപ്പാൾ പ്രൊഫ. ഡോ. സ്വപ്ന ജോസ് അദ്ധ്യക്ഷത വഹിച്ചു. തലശ്ശേരി ജനറൽ ഹോസ്പിറ്റൽ ചീഫ് നഴ്സിംഗ് ഓഫീസർ സി. പദ്മിനി ഉദ്ഘാടനം നിർവ്വഹിച്ചു. 'മൈ ഹെൽത്ത്, മൈ റൈറ്റ് എന്ന വിഷയത്തിന്റെ വിവിധ തലങ്ങളെ കുറിച്ച് സെമിനാർ അവതരിപ്പിച്ചു. തുടർന്ന് ഡോ. സ്വപ്ന ജോസ്, പ്രൊഫ. സജന, ഡോ. മഞ്ജുള, ഡോ. സിന്ധു, ശബ്ന, കെ. പ്രീത എന്നിവർ ക്ലാസ്സെടുത്തു. അസിസ്റ്റന്റ് പ്രൊഫസർ സിന്ധു കെ. മാത്യു, ജഷിത, ലതിക എന്നിവരുടെ നേതൃത്വത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്.