aa
കാട്ടാനകൾ നശിപ്പിച്ച വാഴത്തോട്ടം

പാണത്തൂർ: റാണിപുരം കുണ്ടുപ്പള്ളിയിൽ കഴിഞ്ഞ രാത്രിയിൽ ആനയിറങ്ങി വാഴകളും തെങ്ങിൻതൈകളും നശിപ്പിച്ചു. കുറച്ചു ദിവസങ്ങളായി റാണിപുരത്തും സമീപപ്രദേശത്തും കാട്ടാനശല്യം രൂക്ഷമാണ്. അടിയന്തരമായി നിലവിലുള്ള സോളാർവേലി അറ്റകുറ്റപ്പണി തീർത്തു നല്കിയില്ലെങ്കിൽ ആനകൾ കൂട്ടത്തോടെയിറങ്ങി വ്യാപകമായി കൃഷിനാശമുണ്ടാക്കും. സ്വകാര്യ വ്യക്തികളുടെ പറമ്പിലെ കാടിനകത്താണ് ആനകൾ പകൽ മുഴുവൻ തമ്പടിക്കുന്നത്. എത്രയും പെട്ടെന്ന് സ്വകാര്യ വ്യക്തികളുടെ പറമ്പിലെ കാട് വർഷത്തിൽ രണ്ടു തവണ വൃത്തിയാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണം. റാണിപുരം മുതൽ പാറക്കടവ് വരെയുള്ള 2 കി.മീ സോളാർ തൂക്കുവേലിയും വഴിവിളക്കും സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.