photo-
ഏഴോം- തളിപ്പറമ്പ് റോഡിൽ ഭക്ഷ്യ എണ്ണയായതിനെ തുടർന്ന് അഗ്നിശമന സേന റോഡ് വൃത്തിയാക്കുന്നു

പഴയങ്ങാടി: ഏഴോം- തളിപ്പറമ്പ് റോഡിൽ എരിപുരം പഴയ ജെ.ടി.എസിന് സമീപം കയറ്റിറക്കമുള്ള സ്ഥലത്ത് ഭക്ഷ്യ എണ്ണ മറിഞ്ഞു മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. നിറയെ ഭക്ഷ്യ എണ്ണയുമായി തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കർ ലോറിയിൽ നിന്നാണ് റോഡിലേക്ക് എണ്ണ ഒഴുകിയത്. എണ്ണ റോഡിലാകെ വ്യാപിച്ചത് മൂലം ഇരുചക്രവാഹനങ്ങൾ അടക്കം തെന്നിവീണതിനെ തുടർന്ന് പഴയങ്ങാടി എസ്.ഐ പി.പി.ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഗതാഗതം തിരിച്ചു വിട്ടു. പയ്യന്നൂരിൽ നിന്ന് എത്തിയ ഫയർ ഫോഴ്സ് വെള്ളവും ഡിറ്റർജന്റ് പൗഡറും ഉപയോഗിച്ച് റോഡ് ശുചീകരിച്ച് ചരൽ മണൽ വിതറിയതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.