പയ്യന്നൂർ : കുന്നരു സോക്കർ ക്ലബ്ബ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ബിസ്മില്ല എട്ടിക്കുളം ജേതാക്കളായി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കഴിഞ്ഞ വർഷത്തെ റണ്ണറപ്പായ കൊമ്പൻ എഫ്.സി ചിറ്റടിയെയാണ് പരാജയപ്പെടുത്തിയത്. വിന്നേഴ്സിന് കുഞ്ഞമ്പു സ്മാരക ട്രോഫിയും റണ്ണേഴ്സിന് മന്ദ്യത്ത് ബിജു സ്മാരക ട്രോഫിയും സോക്കർ ക്ലബ്ബ് ഏർപ്പെടുത്തിയ 80,000 രൂപ ക്യാഷ് പ്രൈസും മുൻ ഇന്ത്യൻ ഫുട്ബോൾ താരം എം.സുരേഷ് സമ്മാനിച്ചു.രാമന്തളി ഗവ ആയുർവ്വേദ ഡിസ്പൻസറി കമ്മ്യൂണിറ്റി ഹെൽത്ത് ഓഫീസർ ഡോ.ടി.കെ.സീമ മുഖ്യാതിഥിയായിരുന്നു. സംഘാടക സമിതി ചെയർമാൻ വെള്ളാച്ചേരി മുകുന്ദൻ , കൺവീനർ കെ.വി.സാരംഗ് , സോക്കർ ക്ലബ്ബ് പ്രസിഡന്റ് കെ.കൃഷ്ണൻ, സെക്രട്ടറി പി.പി.അശോകൻ തുടങ്ങിയവർ സംബന്ധിച്ചു.മത്സരത്തിന് മുന്നോടിയായി രാമന്തളി ഗവ. ആയുർവ്വേദ ഡിസ്പൻസറി കുന്നരു യോഗ ടീം അവതരിപ്പിച്ച 101 പേരുടെ യോഗ പ്രദർശനവും യോഗ ഫ്യൂഷൻ ഡാൻസും അരങ്ങേറി. യോഗ ഇൻസ്ട്രക്ടർ കെ.പി.ഷൈജു നേതൃത്വം നൽകി.