airport


മട്ടന്നൂർ(കണ്ണൂർ): കണ്ണൂർ വിമാനത്താവളത്തിൽ മൂന്നു എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കിയതോടെ 500 പേർക്ക് യാത്ര മുടങ്ങി. പകരം സംവിധാനം ഒരുക്കാത്തത് കാര്യങ്ങൾ സംഘർഷത്തിലെത്തിച്ചു. ഇന്നലെ പുലർച്ചെയുള്ള ഷാർജ, മസ്‌ക്കറ്റ് വിമാനങ്ങളും രാവിലെ 9.20ന് അബുദാബിയിലേക്കുള്ള സർവീസും മുടങ്ങി. അതെ സമയം ഉച്ചയ്ക്ക് 2.30ന് ദുബായിലേക്കുള്ള സർവീസ് നടന്നു. ജിദ്ദയിൽ നിന്ന് കണ്ണൂരിലേക്കുള്ള സർവീസും തടസപ്പെട്ടില്ല. എന്നാൽ വൈകിട്ട് 3.45നുള്ള കുവൈറ്റ് സർവീസ് റദ്ദാക്കി.