dtpc

കണ്ണൂർ:ജില്ലയിലെ ടൂറിസം മേഖലയിൽ പുത്തൻ ഉണർവ് ലക്ഷ്യമിട്ടുകൊണ്ട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ടൂറിസം സംരംഭകർക്കായി 22 മുതൽ പരിശീലന പരിപാടി തുടങ്ങുന്നു. ജില്ലയിലേക്ക് ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികളെ എത്തിക്കാൻ ആവശ്യമായ പരിശീലനം നൽകി ടൂറിസം സംരംഭകരെ പ്രാപ്തരാക്കാനാണ് ഡിടിപിസി ലക്ഷ്യമിടുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് പരിശീലനം. ഒന്നാം ഘട്ട പരിശീലനം 22ന് നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്സ് ഹാളിൽ നടക്കും. രണ്ടാം ഘട്ട പരിശീലനം ജൂൺ 12ന് നടക്കും. മൂന്നാം ഘട്ട പരിശീലനം കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിൽ നൽകുന്ന വിവിധ തരം ലൈസൻസുകളെ കുറിച്ചാണ്. മൂന്ന് ഘട്ടങ്ങൾക്കും പ്രത്യേകമായി രജിസ്റ്റർ ചെയ്യണം. dtpckannur.com എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായോ, ഡി.ടി.പി.സി ഓഫീസിൽ നേരിട്ടോ രജിസ്റ്റർ ചെയ്യാം.ഫോൺ: 0497 2960336, 9447524545.