ചീമേനി: ചീമേനി തുറന്ന ജയിലിൽ അലങ്കാരച്ചെടി കളുടെ നഴ്സറി ഫ്രീഡം ഗാർഡൻ പ്രവർത്തനമാരംഭിച്ചു. ഫ്രീഡം ഗാർഡൻ ,അക്വാ ഫോണിക്സ് സംവിധാനത്തിലൂടെ വളർത്തിയെടുത്ത മത്സ്യങ്ങളുടെ വിളപ്പെടുപ്പ് പച്ചക്കറി തൈ ഉല്പാദനം എന്നിവയുടെ ഉദ്ഘാടനം ഉത്തരമേഖല ജയിൽ ഡി.ഐ.ജി ബി. സുനിൽ കുമാർ നിർവഹിച്ചു.സൂപ്രണ്ട് ആർ.സാജൻ അദ്ധ്യക്ഷത വഹിച്ചു. തവനൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് വി.ജയകുമാർ , കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് ഡോ.പി.വിജയൻ, ജോയിൻ സൂപ്രണ്ട് എൻ.ഗിരീഷ് കുമാർ , കണ്ണൂർ വനിതാ ജയിൽ സൂപ്രണ്ട് വല്ലി. ഒ.വി.ഫിഷറീസ് ഓഫീസർ പി. വേണുഗോപാലൻ , ഫിഷറീസ് പ്രമോട്ടർ എൻ.എം.വിജയൻ , വെൽഫയർ ഓഫീസർ സൂര്യജിത്ത് , എന്നിവർ സംബന്ധിച്ചു.