kusri-

പടന്നക്കാട് :കുടുംബശ്രീ ബാലസഭ ശുചിത്വോത്സവം ജില്ലാതല ആർ.പി പരിശീലനം പടന്നക്കാട് ശാന്തി ഗ്രാമിൽ കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ ടി.ടി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോഗ്രാം മാനേജർ കെ.വി.ലിജിൻ അദ്ധ്യക്ഷത വഹിച്ചു. ചെമ്മനാട് ഗ്രാമ പഞ്ചായത്ത്‌ മെമ്പർ രാജൻ പൊയിനാച്ചി, ശുചിത്വമിഷൻ ഐ.ഇ.സി കോർഡിനേറ്റർ എം സനൽ എന്നിവർ സംസാരിച്ചു. വിജയകുമാർ സ്വാഗതവും സുനിത നന്ദിയും പറഞ്ഞു. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പരിശീലനത്തിന് ശേഷം സി ഡി.എസ് തല ആർ.പി മാർ വാർഡ് തലത്തിൽ തിരഞ്ഞെടുത്ത ആർ.പിമാർക്ക് പരിശീലനം നൽകി ബാലസഭ കുട്ടികളെ ക്യാമ്പയിന്റെ ഭാഗമാക്കും. പരിശീലനത്തിൽ ജില്ലയിലെ എല്ലാ സി ഡി.എസ് പരിധിയിൽ നിന്നുമുള്ള ബാലസഭ ആർ.പിമാർ, ശുചിത്വമിഷൻ പ്രതിനിധികൾ, ബ്ലോക്ക്‌ കോർഡിനേറ്റർമാർ, സി ആർ.പി മാർ തുടങ്ങിയവർ പങ്കെടുത്തു.