കാഞ്ഞങ്ങാട്: ഡ്രൈവിംഗ് ടെസ്റ്റിലെ തെറ്റായ സർക്കുലർ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് ഡ്രൈവിംഗ് സ്‌കൂൾ ഉടമയും ബി.ജെ.പി പ്രവർത്തകനുമായ ടി.വി.ഷിബിൻ ഹോസ്ദുർഗ് ജംഗ്ഷനിലെ പ്രധാന റോഡിൽ പായ വിരിച്ച് കിടന്ന് പ്രതിഷേധിച്ചു. സമരത്തിന് പിന്തുണയുമായി ബി.എം.എസ് പ്രവർത്തകരും പ്രകടനമായി എത്തിയത് വാഹനഗതാഗതത്തെ ബാധിച്ചു. അഭിവാദ്യം അർപ്പിക്കാൻ സഹ സ്‌കൂൾ ഉടമകളായ എച്ച്.പ്രവീൺ കുമാർ ,എം.പി നൗഷാദ് ,വിനോദ് കുമാർ ,ശീതൾ ,ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.വി.ബാബു ,സുനിൽ കുമാർ വാഴക്കോട് , കെ.ബി സത്യനാഥ് , കൃഷ്ണൻ കേളോത്ത് , ഭാസ്‌ക്കരൻ ചെമ്പിലോട്ട് തുടങ്ങിയവരും എത്തിയിരുന്നു. സമരം നടത്തിയ ഷിബിനെ ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സർക്കുലറിനെതിരെ ഈ മാസം 31ന് മുഴുവൻ ഡ്രൈവിംഗ് സ്കൂളുടമകളും സമരം നടത്തും.