കാഞ്ഞങ്ങാട് :സി പി.എം മുൻ ജില്ല കമ്മിറ്റി അംഗവും മുൻ എം.എൽ.എയും , കാഞ്ഞങ്ങാട് നഗരസഭ ചെയർമാനും പ്രശസ്ത അഭിഭാഷകനുമായിരുന്ന കെ.പുരുഷോത്തമന്റെ പത്താം ചരമ അനുസ്മരണ ദിനം കാഞ്ഞങ്ങാട്ട് നടന്നു. .സി പി.എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണത്തിന്റെ ഭാഗമായി കോട്ടച്ചേരിയിൽ നിന്നും ബാൻഡ് മേളത്തിന്റെ അഗമ്പടിയോടെ കൂടെ പ്രകടനം നടന്നു മാന്തോപ്പ് മൈതനിയിൽ അനുസ്മരണ പൊതുയോഗം സി പി.എം ജില്ല സെക്രട്ടറി എം.വി.ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യ്തു.എം.രാഘവൻ അദ്ധ്യക്ഷത വഹിച്ചു, ജില്ല സെക്രട്ടറിയേറ്റ് അംഗം വി.വി.രമേശൻ നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത , അഡ്വ.സി കെ.രീധരൻമുലകണ്ടം പ്രഭാകരൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി അഡ്വ.കെ.രാജേമോഹൻ സ്വാഗതം പറഞ്ഞു.