kmcc

തൃക്കരിപ്പൂർ: ഖത്തർ കെ.എം.സി.സി തൃക്കരിപ്പൂർ പഞ്ചായത്ത് കമ്മിറ്റി റംസാൻ റിലീഫ് വക സമാഹരിച്ച തുക തൃക്കരിപ്പൂർ സി എച്ച്. സെന്ററിന് കൈമാറി. ബാഫഖി തങ്ങൾ സൗധത്തിൽ മുസ്ലിം ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സത്താർ വടക്കുമ്പാട് ഉദ്ഘാടനം ചെയ്തു. സി എച്ച്. സെന്റർ വൈസ് ചെയർമാൻ ഒ.ടി.അഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി വി.വി.അബ്ദുള്ള ഹാജി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ, ഖത്തർ കെ.എം.സി.സി മുൻ ജില്ലാപ്രസിഡന്റ് എം.വി. ബഷീർ, കെ എം.സി.സി നേതാക്കളായ മുഹമ്മദ് സഫീർ, ഫഹസിൻ ഫത്താഹ്, ഷക്കീർ അഹമ്മദ്, കെ.പി.അഹമ്മദ്, വി.പി.എം.സുലൈമാൻ, ടി.പി.അഹമ്മദ് ഹാജി, കെ.എം.കുഞ്ഞി, പി.പി.റഷീദ് ഹാജി, സി ടി.വാജിദ്, എൻ.എ.മജീദ്, എ.ജി.എ.റഹീം, വി.പി.പി. ശുഹൈബ്, കെ.ബഷീർ പ്രസംഗിച്ചു. സി എച്ച്. സെന്റർ കൺവീനർ എം.മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.