plus-two

കണ്ണൂരിൽ പരീക്ഷയെഴുതിയത് 31628

ഉപരിപഠനയോഗ്യത നേടിയവർ 25635

വിജയശതമാനത്തിൽ ഇടിവ്

മുഴുവൻ മാർക്കും നേടിയത് അഞ്ചു കുട്ടികൾ

സംസ്ഥാനത്ത് കണ്ണൂരിന് അഞ്ചാംസ്ഥാനം

എ.പ്ളസിൽ കഴിഞ്ഞ തവണത്തേതിലും വർദ്ധന

കണ്ണൂർ: ഹയർസെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ 81.05 ശതമാനം വിജയം. കണ്ണൂർ, തലശേരി, തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലകളിലെ സ്‌കൂളുകളിൽ നിന്നു 31628 പേർ പരീക്ഷ എഴുതിയതിൽ 25635 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹരായി. 3427 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ് ലഭിച്ചു. അഞ്ച് വിദ്യാർത്ഥികൾ 1200ൽ 1200 മാർക്കും നേടി. എല്ലാവരും സയൻസ് ബാച്ചാണ്.

കഴിഞ്ഞവർഷം 85.52 ശതമാനമുണ്ടായിരുന്നത് ഇത്തവണ 81.05 ശതമാനമായി കുറഞ്ഞു. വിജയ ശതമാനത്തിൽ ജില്ലാ അടിസ്ഥാനത്തിൽ കണ്ണൂരിന് അഞ്ചാം സ്ഥാനമാണുള്ളത്. കഴിഞ്ഞവർഷം മൂന്നാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കെടുത്താൽ ഹയർസെക്കൻഡറിയിൽ വിജയശതമാനം ജില്ലയിൽ കുറഞ്ഞ് വരികയാണ്.കഴിഞ്ഞവർഷം ജില്ലയിൽ പരീക്ഷ എഴുതിയ വിദ്യാർത്ഥികളെക്കാൾ കുറവ് വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.

31815 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്‌തെങ്കിലും 187 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയിട്ടില്ല. ഫുൾ എപ്ലസുകളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ വർദ്ധനയുണ്ട്. ഓപ്പൺ സ്‌കൂളിൽ 1825 പേർ പരീക്ഷ എഴുതിയതിൽ 748 പേർ ഉപരിപഠനത്തിനു അർഹരായി. 12പേർ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടി.

മാഹി മേഖലയിൽ 77.70 ശതമാനം

പുതുച്ചേരിയുടെ ഭാഗമായ മാഹിയിൽ ആറ് സ്‌കൂളുകളിലായി 731 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 568 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയശതമാനം 77.70 . മുഴുവൻ വിഷയങ്ങളിൽ എപ്ലസ് ലഭിച്ചത് 112 വിദ്യാർത്ഥികൾക്കാണ്.വി.എച്ച്.എസ്.ഇയിൽ 64.83 ശതമാനം പേർ വിജയിച്ചു. 1345 പേർ പരീക്ഷയെഴുതിയതിൽ 872 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷത്തെ കഴിഞ്ഞും വിജയശതമാനത്തിൽ (77.45)കുറവുണ്ടായി.

വിജയശതമാനം

2024 -81.05

2023- 85.52

2022 86.86

2021 90.14