photo-1-

പരിയാരം:ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ ലീഗൽ എയ്ഡ് ക്ലിനിക്ക് പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു. എം.വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാർ ആതുര സേവനം നടത്തുന്നതുപോലെ നിയമസഹായ ക്ലിനിക്കിൽ അഭിഭാഷകൻ ഏറ്റവും അടിത്തട്ടിൽ നിയമസഹായം നൽകി വരുന്നു. നിയമ സഹായ ക്ലിനിക്കിന്റെ പരിധിയിലെ ചെറിയ തർക്കങ്ങൾ കോടതി വ്യവഹാരത്തിലേക്ക് നീങ്ങുന്നത് തടഞ്ഞ് അതിൻ്റെ ആരംഭ തലത്തിൽ തന്നെ പ്രശ്നപരിഹാരം സാദ്ധ്യമാക്കാൻ നിയമ സഹായ ക്ലിനിക്കുകൾക്ക് സാധിക്കും. കോളേജ് പ്രിൻസിപ്പാൾ ഡോ.ടി.കെ.പ്രേമലത അദ്ധ്യക്ഷത വഹിച്ചു. വിൻസി ആൻപീറ്റർ ജോസഫ് മുഖ്യാതിഥിയായി. സുപ്രണ്ട് ഡോ.കെ.സുദീപ് , ഇ.കെ.ഷിജു , അഡ്വ.കെ.സുകുമാരൻ എന്നിവർ പ്രസംഗിച്ചു. പരിയാരം റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെയാണ് നിയമ സഹായ കേന്ദ്രം തുടങ്ങിയത്.