t

ചെറുപുഴ: ചെറുപുഴ പൊലീസിന്റെ നേതൃത്വത്തിൽ ടിപ്പർലോറി ഡ്രൈവർമാർക്കും ക്വാറി നടത്തിപ്പുകാർക്കുമായി ചെറുപുഴ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. മലയോര മേഖലയിൽ വർദ്ധിച്ചു വരുന്ന അപകടങ്ങൾക്ക് കാരണം ഡ്രൈവർമാരുടെ അശ്രദ്ധയാണെന്ന് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് ബോധവൽക്കരണ ക്ലാസുമായി പൊലീസ് രംഗത്തെത്തിയത്. തുടർച്ചയായ അപകടത്തെ തുടർന്ന് യൂത്ത് കോൺഗ്രസ്, ഡി.വൈ.എഫ്.ഐ,ബി.ജെ.പി, സംഘടനകളുടെ നേതൃത്വത്തിൽ പ്രത്യക്ഷസമരം നടന്നിരുന്നു. കടുത്ത പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് പൊലീസ് ബോധവത്കരണവുമായി രംഗത്തിറങ്ങിയത്. വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ടി.പി.ദിനേഷ് ക്ളാസ് ഉദ്ഘാടനം ചെയ്തു. സബ് ഇൻപെക്ടർ പി.ഡി.റോയിച്ചൻ, ജനമൈത്രി ബീറ്റ് ഓഫീസർ എൻ.പി.സഹദേവൻ, എ.എസ്.ഐ ഹബീബ് റഹ്മാൻ എന്നിവർ സംസാരിച്ചു.നൂറോളം പേർ ക്ളാസിൽ പങ്കെടുത്തു.