വി.എച്ച്.എസ്.ഇ - 61.31 ശതമാനം
കുട്ടമത്ത് ഹയർസെക്കൻഡറി സ്‌കൂളിലെ വഫ അഷറഫിന് മുഴുവൻ മാർക്ക്
കാസർകോട് :ഹയർ സെക്കൻഡറി പരീക്ഷയിൽ കാസർകോട് ജില്ലയ്ക്ക് 73.27 ശതമാനം വിജിയം. പരീക്ഷ എഴുതിയ 15523 വിദ്യാർത്ഥികളിൽ 11374 പേർ ഉപരിപഠനയോഗ്യത നേടി. 1192 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി.
ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ പരീക്ഷയെഴുതിയ 1912 വിദ്യാർത്ഥികളിൽ 737 പേർ ഉപരിപഠന യോഗ്യത നേടി. ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 38 ശതമാനമാണ് വിജയം. നാല് വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടി. വി.എച്ച്.എസ്.ഇ വിജയ ശതമാനം ജില്ലയിൽ 61.31 ശതമാനം സംസ്ഥാനത്ത് ഏറ്റവും കുറവ് വിജയശതമാനം കാസർകോട് ജില്ലയിലാണ്. 1225 വിദ്യാർത്ഥികളാണ് ജില്ലയിൽ വി.എച്ച്.എസ്.ഇ പരീക്ഷയെഴുതിയത്.
നൂറ് ശതമാനം മാർക്ക് നേടി കുട്ടമത്ത് ഹയർസെക്കൻഡറി സ്‌കൂളിലെ സയൻസ് വിഭാഗം വിദ്യാർത്ഥി വഫ അഷറഫ് ഒന്നാമതെത്തി.
മാർത്തോമയ്ക്ക് നൂറുശതമാനം
കാസർകോട് മാർത്തോമ എച്ച്.എസ്.എസ് ഫോർ ഡഫിൽ പരീക്ഷ എഴുതിയ 12 വിദ്യാർത്ഥികളിൽ 12 പേരും തുടർ പഠനത്തിന് യോഗ്യത നേടി.
ഉദുമ ജി.എം.ആർ.എച്ച്.എസ്.എസ്(96.97 ) ഇളമ്പച്ചി ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ സൗത്ത് തൃക്കരിപ്പൂർ,(91.47), ജി.എഫ്.എച്ച്.എസ്.എസ് ചെറുവത്തൂർ(91.41 ), ജി.എച്ച്.എസ്.എസ് ബല്ല(91.24), കമ്പല്ലൂർ ഹയർ സെക്കൻഡറി (90.17 ) കോട്ടമല വരക്കാട് ഹയർസെക്കൻഡറി (90 ) എന്നിവയാണ് ഉയർന്ന വിജയശതമാനനിരക്കുള്ള സ്കൂളുകൾ.. ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ ചെമ്മനാട് ജമാ അത്ത് ഹയർ സെക്കണ്ടറി സ്‌കൂളിൽ 79.43 ശതമാനം വിജയം നേടി. ഇവിടെ പരീക്ഷ എഴുതിയ 423 കുട്ടികളിൽ 336 പേർ തുടർ പഠനത്തിന് യോഗ്യത നേടി.