silpasala

കൂടാളി:മഴകാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി മാലിന്യ മുക്ത കേരളം, ഊർജ്ജ സരംക്ഷണ ശിൽപ്പശാല സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് പി.പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വസന്ത, അംഗങ്ങളായ സി മനോഹരൻ, കെ.വി.വത്സല, പി ഗീത എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ കെ.രഞ്ജിത്ത്, എനർജി മാനേജ്‌മെന്റ് സെന്റർ റിസോഴ്സ് പേഴ്സൺ പി കെ ബൈജു എന്നിവർ ക്ലാസെടുത്തു. കെ.വി.ഷംന സ്വാഗതം പറഞ്ഞു.കൂടാളി, കൊളോളം, നായാട്ടുപാറ, കൊളപ്പ, ആയിപ്പുഴ ടൗണുകൾ ഈ മാസം 19ന് ശുചീകരിക്കും. തുടർന്ന് വാർഡ് അടിസ്ഥാനത്തിൽ ശുചീകരണം നടക്കും.ഊർജ്ജ സംരക്ഷണത്തിന്റെ ഭാഗമായി കുടുംബശ്രി അയൽകൂട്ടങ്ങളിൽ ക്ലാസ് നടത്തും.