ഉദുമ:പനയാൽ അമ്പങ്ങാട് പ്രമോദ് ദാസ് ഗുപ്ത സ്മാരക ഗ്രന്ഥാലയം വായനശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മഞ്ചാടി ദ്വിദിന സഹവാസ ക്യാമ്പ് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.വി.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് എ.വി.ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ടി.രാജൻ, കെ. പ്രജിത്ത്, ഗിരീശൻ കീക്കാനം, കെ.വി.പ്രിയേഷ് എന്നിവർ സംസാരിച്ചു. എൻ.കെ.മനോജ് കുമാർ ക്യാമ്പ് കോർഡിനേറ്ററായി. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് നിർമ്മൽകുമാർ കാടകം ,നവീൻ നാരായണൻ, സുജിത്ത് കൊടക്കാട്, ജയരഞ്ജിത കാടകം , അഭിരാജ് നടുവിൽ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകളെടുത്തു. ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ പി രാജീവൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഗ്രന്ഥാലയം സെക്രട്ടറി എം.മിഥുൻ രാജ് സ്വാഗതം പറഞ്ഞു.