clean

തൃക്കരിപ്പൂർ: മഴക്കാലപൂർവ ശുചീകരണത്തിന് മുന്നോടിയായി സി എച്ച് മുഹമ്മദ് കോയ സ്മാരക ഹാളിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് വി കെ ബാവ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശംസുദ്ദീൻ ആയിറ്റി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.എം.ആനന്ദവല്ലി,മുൻ പ്രസിഡന്റ് സത്താർ വടക്കുമ്പാട് ,കെ.വി.കാർത്ത്യായനി, ഇ.ശശിധരൻ , വി.ഇ.ഒ പ്രസൂൺ, കൂടുംബശ്രീ ചെയർ പേഴ്സൺ മാലതി ജയറാം , കെ.ഗൗരി, പി സനൽ, സിറാജ് വടക്കുമ്പാട് ,ഗൗരി ടീച്ചർ,നൂറുൽ അമീൻ , രാജശ്രീ, ടി.അജിത തുടങ്ങിയവർ സംബന്ധിച്ചു.പന്ത്രണ്ടിന് വാർഡ് തല ശുചീകരണം നടക്കും. തുടർന്ന് തൃക്കരിപ്പൂർ ടൗൺ,​ പരിസരം,​ തോടുകൾ,​ പുഴയോരം ,​പഞ്ചായത്തിലെ 9000 വീടുകളുടെ പരിസരം എന്നിവ ശുചീകരിക്കും.