vote

കാസർകോട്: ലോക് സഭാ മണ്ഡലം വരണാധികാരിയായ ജില്ലാ കളക്ടർ കെ.ഇമ്പശേഖറിന്റെ അദ്ധ്യക്ഷതയിൽ വോട്ടെണ്ണൽ സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം കളക്ടറേറ്റിൽ ചേർന്നു. കൗണ്ടിംഗ് ടേബിളുകളിലേക്കും ആർ.ഒ, എ.ർ.ഒ ടേബിളുകളിലേക്കും പോസ്റ്റൽ ബാലറ്റ് കൗണ്ടിംഗ് ടേബിളുകളിലുമായി ഓരോ സ്ഥാനാർത്ഥിക്കും ഏജന്റുമാരെ നിയോഗിക്കാമെന്നും മീഡിയ സെന്ററിൽ കൗണ്ടിംഗ് തൽസമയം പ്രദർശിപ്പിക്കുമെന്നും കളക്ടർ അറിയിച്ചു. യോഗത്തിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ പി.അഖിൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.രഞ്ജിത്ത്, അബ്ദുള്ള കുഞ്ഞി ചെർക്കള, എം.കുഞ്ഞമ്പു നമ്പ്യാർ, ബാലകൃഷ്ണ ഷെട്ടി, ബി.എം ജമാൽ പട്ടേൽ, കെ.പി.സതീഷ് ചന്ദ്രൻ, കെ.എ.മുഹമ്മദ് ഹനീഫ്, അർജുനൻ തായലങ്ങാടി, സി. ശിവശങ്കരൻ, പി.കെ ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു.