chitram

കണ്ണൂർ: ഗ്രാമ സ്വരാജ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കണ്ണൂരിൽ ചിത്രരചന പരിശീലന ക്യാമ്പ് കുട്ടി ചിത്രകാരന്മാരുടെ സർഗ്ഗോത്സവമായി മാറി. ക്വളാഷ് ചിത്രങ്ങളുടെ പരിശീലനത്തിന് വാസവൻ പയ്യട്ടവും വാട്ടർ കളർ പരിശീലനത്തിന് നാഷണൽ അവാർഡ് ജേതാവ് എം.ദാമോദരനും നേതൃത്വം നൽകി
ചിത്രകാരനും അധ്യാപകനുമായ വർഗ്ഗീസ് കളത്തിൽ ഉദ്ഘാടനം ചെയ്തു.ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ അദ്ധ്യക്ഷത വഹിച്ചു.
തഹസിൽദാർ സുരേഷ് ചന്ദ്രബോസ് പഠിതാക്കൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.കണ്ണൂർ ബാലകൃഷ്ണൻ , മോഹൻദാസ് പാറാൽ, സഞ്ജന രാജീവൻ , ഷമീൽ ഇഞ്ചിക്കൽ ,ഷാഹിറ ജാഫർ , മനോരമ ബാലകൃഷ്ണൻ ,രേഖ സജയ്, സിന്ധു ചന്ദ്രോത്ത്, സമീറ തയ്യിൽ തുടങ്ങിയവർ പങ്കെടുത്തു.