bjp-
എം എൽ അശ്വിനി എൻഡോ സൾഫാൻ പുനരധിവാസ ഗ്രാമങ്ങൾ സന്ദർശിക്കുന്നു

കാസർകോട്: പെർളയിൽ സായിഗ്രാം ട്രസ്റ്റ് എൻഡോസൾഫാൻ ദുരിതബാധിതർക്കായി നിർമ്മിച്ച പുനരധിവാസ ഗ്രാമത്തിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ജില്ലാ ഭരണകൂടവും എൻമകജെ ഗ്രാമപഞ്ചായത്തും അടിയന്തര ഇടപെടൽ നടത്തണമെന്ന് മഹിളാമോർച്ച ദേശീയ നിർവ്വാഹക സമിതിയംഗം എം.എൽ. അശ്വിനി ആവശ്യപ്പെട്ടു. എൻഡോസൾഫാൻ ദുരിത ബാധിതരുടെ കുടുംബങ്ങൾക്കായി നിർമ്മിച്ച വീടുകൾ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അവർ. എല്ലാം കൊണ്ടും പ്രതികൂലമായ അന്തരീക്ഷത്തിലാണ് മുപ്പതോളം കുടുംബങ്ങൾ പുനരധിവാസ ഗ്രാമത്തിൽ കഴിയുന്നതെന്ന് അശ്വിനി പറഞ്ഞു. ബി.ജെ.പി കുമ്പള മണ്ഡലം ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ, ബദിയടുക്ക മണ്ഡലം ജനറൽ സെക്രട്ടറി സുനിൽ പി.ആർ, എൻമകജെ വാർഡ് മെമ്പർ ഉഷ കുമാരി, ബജകുഡലു ബൂത്ത്‌ ജനറൽ സെക്രട്ടറി രാജേഷ് കുലാൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.