കാഞ്ഞങ്ങാട്: പുരോഗമന കലാസാഹിത്യസംഘം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയുടെ ആഭിമുഖത്തിൽ സാംസ്കാരിക പ്രവർത്തകർക്കുള്ള നിശാപാഠശാല അടോട്ട് സംഘം സംസ്ഥാന കമ്മിറ്റി അംഗം ടി.എം. ദിനേശൻ ഉദ്ഘാടനം ചെയ്തു. പി.വി. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. വി.പി. പ്രശാന്ത് കുമാർ, അഡ്വ. സി. ഷുക്കൂർ, ബിനു എ. പെരളം, കെ.എം സുധാകരൻ, പി. ഗംഗാധരൻ, എം.വി. രാഘവൻ, സബിത ചൂരിക്കാട്, ടി. രാജൻ എന്നിവർ സംസാരിച്ചു. ഗായത്രി വർഷ, ജയചന്ദ്രൻ കുട്ടമത്ത് എന്നിവർ ക്ലാസെടുത്തു. കെ.വി. സുശീല, വിജയൻ പൊള്ളക്കട,എ. അനിത, ബി.സരസ, ഉണ്ണികൃഷ്ണൻ മോനാച്ച തുടങ്ങിയവർ വിവിധ സെഷനുകളിൽ സംബന്ധിച്ചു. വി.വി. തുളസി സ്വാഗതവും കെ.വി. സുരേന്ദ്രൻ നന്ദിയും പറഞ്ഞു. രാഷ്ട്രീയ കൈകൊട്ടിക്കളി അവതരിപ്പിച്ച പെരളം റെഡ് യംഗ്സ് ക്ലബ്ബിലെ കലാകാരികൾക്കുള്ള അനുമോദനവും അതിന്റെ അവതരണവും നടന്നു.