കാഞ്ഞങ്ങാട്: കൊടവലം മോഹനം ഗുരുസന്നിധിയുടെ നാലാം വാർഷികത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ സംഗീത പുരസ്കാരം മൃദംഗ വിദ്വാൻ കോഴിക്കോട് എൻ. ഹരിക്ക് സമർപ്പിച്ചു. വാർഷികാഘോഷത്തോടനുബന്ധിച്ച് മാവുങ്കാൽ ശ്രീരാമക്ഷേത്രത്തിൽ നടന്ന സാംസ്കാരിക സദസിന്റെ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും പെരിയ ഗോകുലം ഗോശാല പരമ്പര വിദ്യാപീഠം മാനേജിംഗ് ട്രസ്റ്റി വിഷ്ണു പ്രസാദ് ഹെബ്ബാർ നിർവ്വഹിച്ചു. മോഹനം ഗുരുസന്നിധി ചെയർമാൻ ടി.പി. ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ടി.പി. സോമശേഖരൻ സ്വാഗതം പറഞ്ഞു. കവി നാലപ്പാടൻ പദ്മനാഭൻപ്രസംഗിച്ചു. മനോജ് കുമാർ പയ്യന്നൂർ നന്ദി പറഞ്ഞു. ഗുരുസന്നിധി അംഗങ്ങൾ ചേർന്ന് ഘനരാഗപഞ്ചരത്ന കീർത്തനാലാപനവും ഭാവയാമി രഘുരാമം സംഗീതാർച്ചനയും അവതരിപ്പിച്ചു. തുടർന്ന് ഡോ. കശ്യപ് മഹേഷും സംഘവും പ്രധാന കച്ചേരിയും നടത്തി.