pension
പുതുച്ചേരി പെൻഷനേർസ് അസോസിയേഷൻ മാഹി വാർഷിക സമ്മേളനം രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മാഹി: 2021 വരെ പുതുച്ചേരി സർക്കാർ പെൻഷൻകാർക്കു വേണ്ടി നടപ്പാക്കിയിരുന്ന ആരോഗ്യ ഇൻഷൂറൻസ് പദ്ധതി പുനഃസ്ഥാപിക്കണമെന്ന് പുതുച്ചേരി പെൻഷനേർസ് അസോസിയേഷൻ മാഹി വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. മാഹി തീർത്ഥ ഹോട്ടലിൽ ചേർന്ന സമ്മേളനം രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. ആന്റണി ഫെർണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പ്രകാശ് മംഗലാട്ട് സ്വാഗതം പറഞ്ഞു. സെക്രട്ടറി എം.കെ. വിജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. സി.എച്ച്. പ്രഭാകരൻ, പി.ടി. പ്രേമരാജ് സംസാരിച്ചു. അസോസിയേഷൻ പ്രസിഡന്റായി ഡോ. ആന്റണി ഫെർണാണ്ടസ്സിനെയും സെക്രട്ടറിയായി എം.കെ. വിജയനെയും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: പി.കെ. ബാലകൃഷ്ണൻ പ്രകാശ് മംഗലാട്ട് (വൈസ് പ്രസിഡന്റ്), സി.എച്ച് പ്രഭാകരൻ. കെ. ശൈലജ (ജോയിന്റ് സെക്രട്ടറി) പി.ടി. പ്രേമരാജൻ (ട്രഷറർ).