nurse
നഴ്സസ് വാരാഘോഷം സമാപനം എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: അന്താരാഷ്ട്ര നഴ്സസ് വാരാഘോഷം സമാപനം കാസർകോട് മുൻസിപ്പൽ ഹാളിൽ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാസർകോട് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം അദ്ധ്യക്ഷനായി. ഡോ. ജമാൽ അഹമ്മദ് നഴ്സസ് ദിന സന്ദേശം നൽകി. ഖാലിദ്, ഡോ. എം.പി. ജീജ, ടി.പി ഉഷ, പ്രൊഫ. ജെയിംസ് ചാക്കോ, പ്രൊഫ. അനൂജ് അരവിന്ദ്, ഗീത, കെ. ഉഷ, മിനി ജോസഫ്, സി. ലളിതാംബിക, പി.വി. പവിത്രൻ, ജോബി ജോർജ്ജ്, ശ്രീജിത്ത് എന്നിവർ സംസാരിച്ചു. സർവീസിൽ നിന്ന് വിരമിച്ചവരെ ആദരിച്ചു. വി.വി. മാലതി സ്വാഗതം പറഞ്ഞു. തുടർന്ന് സുഭാഷ് അറുകര നയിച്ച നാടൻപാട്ട് കലാമേള അരങ്ങേറി. ജില്ലയിലെ നഴ്സിംഗ് സ്കൂൾ, കോളേജ് വിദ്യാർത്ഥികളും നഴ്സുമാരും അവതരിപ്പിച്ച മത്സരങ്ങളിൽ വിജയിച്ചവർക്ക് ട്രോഫികൾ വിതരണം ചെയ്തു.