aadaram
രാമന്തളി കുറുവന്തട്ട കഴകം തെക്കുമ്പാട് ഊർക്കകം വകയായി കുണിയൻ സി. പ്രകാശൻ പണിക്കരെ പട്ടും വളയും നൽകി ആദരിക്കൽ ചടങ്ങ് ശങ്കരനാരായണ ക്ഷേത്രത്തിൽ ശങ്കരനാരായണൻ തിരുമുമ്പ് നിർവ്വഹിക്കുന്നു.

പയ്യന്നൂർ: പൂരക്കളി - മറുത്തു കളിയിൽ കഴിവ് തെളിയിച്ച കൂണിയൻ സി. പ്രകാശൻ പണിക്കരെ, രാമന്തളി കുറുവന്തട്ട കഴകം പൂമാല ഭഗവതി ക്ഷേത്രം തെക്കുമ്പാട് ഊർക്കകം വകയായി പട്ടും വളയും നൽകി ആദരിച്ചു. ശങ്കരനാരായണ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ശങ്കരനാരായണൻ തിരുമുമ്പ് പട്ടും വളയും നൽകി. തുടർന്ന് കൊവ്വപ്രം കൂളിയാടത്തിന് സമീപം, തെക്കുമ്പാട് സംഘം പ്രസിഡന്റ് സി. ശ്രീധരന്റെ അദ്ധ്യക്ഷതയിൽ നടന്ന അനുമോദന സമ്മേളനം കൊയോങ്കര ഭാസ്കര പണിക്കർ ഉദ്ഘാടനം ചെയ്തു. പാണപ്പുഴ പദ്മനാഭൻ പണിക്കർ, എ.കെ. കുഞ്ഞിരാമൻ പണിക്കർ, കുറുവന്തട്ട ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി.പി. പുരുഷോത്തമൻ, വടക്കുമ്പാട് സംഘം പ്രസിഡന്റ് അറുമാടി നാരായണൻ, സമുദായി ടി. ചന്ദ്രൻ, പി.പി ജനാർദ്ദനൻ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി എം. ധനഞ്ജയൻ സ്വാഗതവും കെ. ദിവ്യ നന്ദിയും പറഞ്ഞു. പൂരക്കളി കലാകാരൻ കൂളിയാടത്ത് പ്രിയേഷിനെ ആദരിച്ചു.