തൃക്കരിപ്പൂർ: ഷാർജ കെ.എം.സി.സി. തൃക്കരിപ്പൂർ നിയോജക മണ്ഡലം കമ്മിറ്റി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓർമ്മയ്ക്കായി നിർമ്മിച്ച കനിവ് കുടിവെള്ള പദ്ധതി പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ നാടിന് സമർപ്പിച്ചു. ഷാർജ തൃക്കരിപ്പൂർ നിയോജക മണ്ഡലം പ്രസിഡന്റ് അസീസ് പടന്ന അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുഹമ്മദ് മണിയനൊടി പദ്ധതി വിശദീകരിച്ചു. മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ആഷിഖ് ചെലവൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ. അബ്ദുൾ റഹിമാൻ, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറിമാരായ എ.ജി.സി ബഷീർ, ടി.സി.എ റഹിമാൻ, തൃക്കരിപ്പൂർ നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ.സി റഊഫ് ഹാജി, ജനറൽ സെക്രട്ടറി സത്താർ വടക്കുമ്പാട് തുടങ്ങിയവർ പ്രസംഗിച്ചു.