ramagiri-varshikm
രാമഗിരി സാമൂഹ്യ വിനോദ വികസന കലാകേന്ദ്രം അറുപതാം വാര്‍ഷികാഘോഷ സമാപനം സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: രാവണീശ്വരം സാമൂഹ്യ വിനോദ വികസന കലാകേന്ദ്രം രാമഗിരിയുടെ അറുപതാം വാർഷികാഘോഷം സമാപിച്ചു. സമാപന സമ്മേളനം സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. ഡോ. എ. അശോകൻ രാവണീശ്വരത്തിന്റെ ചരിത്രം പറയുന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ അനുമോദിക്കലും അദ്ദേഹം നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ കെ. സബീഷ് അദ്ധ്യക്ഷനായി. സി.പി.എം കാസർകോട് ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ, മാദ്ധ്യമപ്രവർത്തകൻ പ്രമോദ് രാമൻ, സിനിമ താരം ചിത്ര നായർ എന്നിവർ മുഖ്യാതിഥികളായി. അഡ്വ. കെ. രാജ്മോഹൻ, പി. കൃഷ്ണൻ, എ. പവിത്രൻ, പി. കാര്യമ്പു, കെ. പവിത്രൻ, ടി. ശാന്തകുമാരി, എസ്. ശശി, നിതിൻ നാരായണൻ, പി. രാജേഷ്, കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. എ. കെ ജിതിൻ സ്വാഗതവും അനീഷ് രാമഗിരി നന്ദിയും പറഞ്ഞു.