കാഞ്ഞങ്ങാട്: സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകൻ സി.എച്ച് മുഹമ്മദ് അസ്ലം അനുസ്മരണ സമ്മേളനം പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ബഷീർ വെള്ളിക്കോത്ത് അദ്ധ്യക്ഷതവഹിച്ചു. എ.കെ.എം അഷ്രഫ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. അബ്ദുൾ റഹ്മാൻ വൺ ഫോർ, കെ.കെ ബദറുദ്ദീൻ, അഷ്രഫ് എടനീർ, സി.കെ റഹ്മത്തുള്ള, അബൂബക്കർ തായൽ, സി.എച്ച് അഹമ്മദ് കുഞ്ഞി ഹാജി, മൂസഹാജി തെരുവത്ത്, എം.എസ് ഹമീദ് ഹാജി, മുസ്തഫ തായനൂർ, പി.എം ഫാറൂഖ്, താജുദ്ദീൻ കമ്മാടം, ബഷീർ കൊവ്വൽപള്ളി, എം.പി ജാഫർ, എ. ഹമീദ് ഹാജി, കെ. മുഹമ്മദ് കുഞ്ഞി, സി. മുഹമ്മദ് കുഞ്ഞി, എ.പി ഉമ്മർ, അഷ്രഫ് ബാവാനഗർ, ബഷീർ ചിത്താരി, ഇസ്ലാം കരീം കല്ലുരാവി, എം.കെ റഷീദ്, അഷ്രഫ് അരയി, സി.എച്ച് സുബൈദ, സി. കുഞ്ഞാമിന, കെ. ആയിഷ, റസിയ ഗഫൂർ, സീനത്ത് തുടങ്ങിയവർ സംസാരിച്ചു.