കണ്ണൂർ: കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ചാരിറ്റബിൾ ട്രസ്റ്റ്, ശ്രീകണ്ഠാപുരത്തിന്റെയും കണ്ണൂർ മലബാർ ക്യാൻസർ കെയർ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ 19ന് രാവിലെ 9 മുതൽ ശ്രീകണ്ഠാപുരം മാപ്പിള എ.എൽ.പി സ്‌കൂളിൽ വച്ച് സൗജന്യ സ്തനാർബുദ, വായ, ഗർഭാശയഗള ക്യാൻസർ നിർണയ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തും. ചിലവേറിയ ഡിജിറ്റൽ മെമോഗ്രാം പരിശോധന ഉൾപ്പെടെയുള്ള മലബാർ ക്യാൻസർ കെയർ സൊസൈറ്റിയുടെ സഞ്ചരിക്കുന്ന ആശുപത്രിയായ സഞ്ജീവനി മൊബൈൽ ടെലി ഓൻകോനെറ്റ് യൂണിറ്റിലെ അത്യന്താധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയാണ് ക്യാമ്പ്. മാമോഗ്രാമിന് പുറമേ അൾട്രാ സൗണ്ട് സ്‌കാൻ, എഫ്.എൻ.എ.സി, സ്‌ക്രെപ്പ് തുടങ്ങിയ പരിശോധനകളും ലഭ്യമാക്കും. ഡോ. വി.സി രവീന്ദ്രൻ, ഡോ. ഷഹല സഹീദ്, റേഡിയോളജിസ്റ്റ് ഡോ. യു.ആർ ഗോകുൽ തുടങ്ങിയവർ നേതൃത്വം നൽകും.