കാഞ്ഞങ്ങാട്: മിനി സിവിൽ സ്റ്റേഷന് മുമ്പിൽ നടത്തിവരുന്ന എൻഡോസൾഫാൻ ഇരകളുടെ സമരം മാസങ്ങൾ പിന്നിട്ടിട്ടും സർക്കാറിന്റെ ഭാഗത്തുനിന്നും നടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിൽ ജൂൺ 10 മുതൽ അനിശ്ചിതകാല രാപകൽ നിരാഹാര സമരം നടത്തുമെന്ന് സംഘാടകർ അറിയിച്ചു. പട്ടികയിൽപ്പെടുത്തിയവരുടെ എണ്ണം കുറക്കാൻ വേണ്ടി ഒഴിവാക്കിയ 1031 പേരെ തിരിച്ചെടുക്കുക, ചികിത്സയും മരുന്നും നൽകുക, സെൽ യോഗം ചേരുക, വിവാദ ഉത്തരവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ദുരിതബാധിതരുടെ അമ്മമാർ സിവിൽ സ്റ്റേഷന് മുന്നിൽ സമരം ആരംഭിച്ചത്. യോഗത്തിൽ എം.കെ.അജിത അദ്ധ്യക്ഷത വഹിച്ചു. ഇ.തമ്പാൻ, ശ്രീധരൻ മടിക്കൈ, നന്ദകുമാർ, ഹമീദ് ചേരങ്കൈ, അംബാപ്രസാദ്, കുമാരൻ കാടങ്കോട്, ഭവാനി ബേളൂർ, മിസിരിയ ചെങ്കള, ബേബി അമ്പിളി, ബിന്ദു ആലയി, തസിറിയ ചെങ്കള, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, കൃഷ്ണൻ മടിക്കൈ, പുഷ്പ പുല്ലൂർ, കൃഷ്ണൻ കാടകം, റാബിയ, ശോഭ ചെമ്മനാട് സംസാരിച്ചു. പി.ഷൈനി സ്വാഗതവും സരസ്വതി അജാനൂർ നന്ദിയും പറഞ്ഞു.