k

കണ്ണൂർ: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡലിന്റെ കീഴിലുള്ള സ്വാസ്ഥി തെറാപ്പി സെന്ററിന്റെ രണ്ടാം വാർഷികവും ഭക്ത സൂർദാസ് അനുസ്മരണവും ചേമ്പർ ഹാളിൽ ജില്ലാ ജഡ്ജി രാജേഷ് ആർ. നെടുമ്പ്രത്ത് ഉദ്ഘാടനം ചെയ്തു. ഡോ. പ്രമീളാ ജയറാം അദ്ധ്യക്ഷത വഹിച്ചു. സക്ഷമ ജില്ലാ വൈസ് പ്രസിഡന്റ് അനുരാഗ് സൂർദാസ് അനുസ്മരണ പ്രഭാഷണം നടത്തി. എൻ.പി കരുണാകരൻ, എം.എ നിസാർ, കെ.വി ജയരാജൻ, ഡോ. നാരായണൻ കുട്ടി, രാജീവൻ, കെ.പി സജീവൻ, ഭാസ്കരൻ എന്നിവർ സംസാരിച്ചു. ആർ.എസ്.എസ് പ്രാന്തിയ സേവാ പ്രമുഖ് എം.സി വത്സൻ ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങൾ നൽകി. തുടർന്ന് ഭിന്നശേഷിക്കാരുടെ കഥ പറയുന്ന ' മായാത്ത മഴവില്ല്' സിനിമാ പ്രദർശനവും, സക്ഷമ കലാകാരന്മാരുടെ കലാപരിപാടികളും നടന്നു. ശശികുമാർ സ്വാഗതവും, സജിത്ത് നന്ദിയും പറഞ്ഞു.