കണ്ണൂർ: മാധവറാവു സിന്ധ്യാ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റും, നെഹ്രു യുവകേന്ദ്രയും ജ്യോതിസ് ഐ കെയറുമായി സഹകരിച്ച് കണ്ണൂരിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. തളാപ്പ് പാമ്പൻ മാധവൻ റോഡിലുള്ള മാധവറാവു സിന്ധ്യ ഹോസ്പിറ്റലിൽ 26ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണിവരെ നടക്കുന്ന ക്യാമ്പിന് പ്രശസ്ത നേത്രശസ്ത്രക്രിയാ വിദഗ്ദ്ധൻ ഡോ. വി.എ. ജയ്സന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാർ നേതൃത്വം നൽകും. ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 24ന് മുൻപായി 94 47 13 60 99 എന്ന നമ്പറിലോ മാധവറാവു സിന്ധ്യാ ആശുപത്രിയിൽ നേരിട്ടോ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 150 പേർക്കായിരിക്കും ക്യാമ്പിൽ അവസരം ലഭിക്കുക. തിരഞ്ഞെടുക്കുന്ന നിർദ്ധനരായ 20 രോഗികൾക്ക് തിമിര ശസ്ത്രക്രിയ സൗജന്യമായി ചെയ്തുകൊടുക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ കെ. പ്രമോദ് അറിയിച്ചു.