പയ്യന്നൂർ: പയ്യന്നൂർ കോടതി സമുച്ചയം നിർമ്മാണം സെപ്തംബറിൽ പൂർത്തിയാകുമെന്ന് ടി.ഐ.മധുസൂദനൻ എം.എൽ.എ. അറിയിച്ചു. നിർമ്മാണ പ്രവൃത്തി അവലോകനം ചെയ്യുന്നതിനായി എം.എൽ.എ. യുടെ അദ്ധ്യക്ഷതയിൽ ബന്ധപ്പെട്ടവർ യോഗം ചേരുകയും, സൈറ്റ് സന്ദർശിക്കുകയും ചെയ്ത ശേഷമാണ് സെപ്തംബറിൽ പൂർത്തിയാകുമെന്ന് അറിയിച്ചത്.
അംഗീകരിച്ച പ്ലാൻ പ്രകാരം ഒന്നാം നിലയിൽ പ്രോപ്പർട്ടി റൂം, ലീഗൽ സർവ്വീസ് അതോറിറ്റി റൂം, സെൻട്രൽ നസ്രത് റൂം, ജുഡീഷ്യൽ സർവീസ് എന്റർ റൂം, ബാർ അസോസിയേഷൻ റൂം, കമ്പ്യൂട്ടർ സെൽ റൂം, മീഡിയേറ്റർ റൂം, ക്ലർക്ക്സ് റൂം, ലേഡി അഡ്വക്കറ്റ്സ് റൂം, കോമൺ ടോയ്‌ലറ്റ്, ഭിന്നശേഷിക്കാർക്കുള്ള ടോയ് ലറ്റ്, വെയിറ്റിംഗ് ഏരിയ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
രണ്ടാം നിലയിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് റൂം, ബെഞ്ച് സെക്ഷൻ, കറന്റ് റെക്കാർഡ്‌സ്, ഓഫീസ് റൂം ഫോർ മജിസ്‌ട്രേറ്റ് കോർട്ട്, കോമ്പയിംഗ് സെക്ഷൻ, എ.പി.പി. റൂം, പ്രോപ്പർട്ടി റൂം, റെക്കോർഡ് റൂം, വീഡിയോ കോൺഫറൻസ് റൂം, ജഡ്‌ജസ് ചേംബർ, സ്റ്റെനോ സ്റ്റാഫ് ടോയ് ലറ്റ്, കോമൺ ടോയ് ലറ്റ്, ഭിന്നശേഷിക്കാർക്കുള്ള ടോയ് ലറ്റ് എന്നിവ.
മൂന്നാം നിലയിൽ മുൻസിഫ് കോർട്ട് റൂം, ബെഞ്ച് സെക്ഷൻ, കറന്റ് റെക്കോർഡ്‌സ്, ഓഫീസ് റൂം ഫോർ മുൻസിഫ് കോർട്ട്, കോമ്പയിംഗ് സെക്ഷൻ എ.വി.പി. റൂം, പ്രോപ്പർട്ടി റൂം, റെക്കോർഡ് റൂം, വീഡിയോ കോൺഫറൻസ് റൂം, ജഡ്‌ജസ് ചേംബർ, സ്റ്റെനോ സ്റ്റാഫ് ടോയ് ലറ്റ്, കോമൺ ടോയ് ലറ്റ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.വിശ്വനാഥൻ, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ഷാജി തയ്യിൽ, അസി.എക്സിക്യൂട്ടീവ് എൻജിനീയർ സി.സവിത, അസി. എൻജിനീയർ സുനോജ് കുമാർ, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ഡി.കെ.ഗോപിനാഥ്, സെക്രട്ടറി അഡ്വ. രാജേഷ് പിലാങ്കു, അഡ്വ. ടി.വി.അജയകുമാർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
14 കോടി രൂപ ചെലവിൽ കെട്ടിട നിർമ്മാണം
14 കോടി രൂപ ചെലവിൽ 3053 സ്‌ക്വയർ ഫീറ്റിലാണ് കെട്ടിടത്തിന്റെ നിർമ്മാണം. ഗ്രൗണ്ട് ഫ്ലോറിൽ വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യം, കാന്റീൻ, ഇലക്ട്രിക്കൽ റൂം, ടോയ് ലറ്റ് സൗകര്യത്തോടുകൂടി ഡ്രൈവേഴ്‌സ് റസ്റ്റ് റൂം, 2 ലിഫ്റ്റുകളും സ്റ്റെയർ മുറികളും. രണ്ടാം നിലയിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് റൂം. മൂന്നാം നിലയിൽ മുൻസിഫ് കോർട്ട് റൂം, ബെഞ്ച് സെക്ഷൻ. നാലും അഞ്ചും നിലകളുടെ നിർമ്മാണത്തിനുള്ള 6.96 കോടി രൂപയുടെ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്.