aaniraja
സി.പി.ഐ നേതാവ് ആനി രാജ കീച്ചേരിയിലെത്തിയപ്പോൾ

പാപ്പിനിശ്ശേരി: യശോദ ടീച്ചറുടെയും കാന്തലോട്ട് കുഞ്ഞമ്പുവിന്റെയും വളർത്തുമകളായി രാഷ്ട്രീയത്തിലേക്കും ജീവിതത്തിലേക്കും കൈപിടിച്ചു കയറിയ സി.പി.ഐ നേതാവ് ആനി രാജ, ഇന്ത്യൻ പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ തീപാറുന്ന പോരാട്ടത്തിന് സമാപനം കുറിച്ചപ്പോൾ തന്റെ രാഷ്ട്രീയ ഗുരുനാഥയായ യശോദ ടീച്ചറുടെ ഓർമ്മകൾ നിലനിൽകുന്ന കീച്ചേരിയിലെ വീട്ടിലേക്ക് 25 വർഷങ്ങൾക്കിപ്പുറം വീണ്ടും കയറി വന്നു.
ഇന്നലെകളുടെ നനുത്ത ഓർമ്മകളും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ തീപാറുന്ന ചർച്ചകളുമായി സൗഹൃദ സദസ്സ് മുന്നോട്ടു പോയപ്പോൾ ആനി എന്ന സ്‌നേഹമയിയായ കുടുംബാംഗത്തെയും നിലപാടുള്ള രാഷ്ട്രീയക്കാരിയെയും നേരിട്ട് തൊട്ടറിഞ്ഞ അനുഭൂതിയായിരുന്നു കൂടെയുള്ളവർക്ക്. ആനിരാജയുടെ മകളും ജെ.എൻ.യു വിദ്യാർത്ഥി നേതാവുമായ അപരാജിതയും കൂടെ ഉണ്ടായിരുന്നു.
മഹിളാ സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ. ഉഷ, കണ്ണൂർ ജില്ലാ സെക്രട്ടറി കെ.എം സപ്ന, കല്യാശ്ശേരി മണ്ഡലം സെക്രട്ടറി രേഷ്മ പരാഗൻ, സി.പി.ഐ കല്ല്യാശ്ശേരി മണ്ഡലം സെക്രട്ടറി ബാബു രാജേന്ദ്രൻ, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ജിതേഷ് കണ്ണപുരം, ലോക്കൽ സെക്രട്ടറി ഈച്ച പ്രമോദ്, വനിത സാഹിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ.സി നമിത,
ടി.വി ഗംഗാധരൻ, കെ.വി പവിത്രൻ, കെ.വി നളിനി, പുഷ്പവല്ലി, പി. രാജലത, ഈച്ച രാജൻ, വി. രാധാകൃഷ്ണൻ എന്നിവരും ആനിരാജയോടൊപ്പം വീട് സന്ദർശിച്ചു.