ചെറുപുഴ: പാറോത്തുംനീർ ഗ്രാമീണ വായനശാലയുടെ 35-ാം വാർഷികവും ഗ്രാമോത്സവവും ഇന്ന് പാറോത്തുംനീർ ശ്രീ വിഷ്ണുമൂർത്തി ക്ഷേത്ര പരിസരത്തുള്ള സ്റ്റേജിൽ ഇന്ന് രാവിലെ മുതൽ നടക്കും. വൈകുന്നേരം മൂന്നിന് ഒപ്പരം കൂടാൻ സംഗമം ടി. ഐ.മധുസൂദനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ആറിന് ജോൺ ബ്രിട്ടാസ് എം.പി ഉദ്ഘാടനം ചെയ്യും. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.വത്സല അദ്ധ്യക്ഷത വഹിക്കും. ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് പുസ്തകം ഏറ്റുവാങ്ങും. അങ്കണവാടി കുട്ടികളുടെ കലാപരിപാടികൾ, സംഗീതശില്പം, തിരുവാതിര, ഒപ്പന, കൈകൊട്ടിക്കളി, ഡാൻസ്, ട്രാക്ക് ഗാനമേള, സിനിമാറ്റിക് ഡാൻസ് എന്നീ കലാപരിപാടികൾ എന്നിവ ഇതോടനുബന്ധിച്ച് നടക്കുമെന്ന് സംഘാടകസമിതി ചെയർമാൻ കെ.പി. ഗോപാലൻ, കൺവീനർ പത്മനാഭൻ , വായനശാല പ്രസിഡന്റ് കെ. പ്രഭാകരൻ, ആർ.കെ.പത്മനാഭൻ, പി.വി. വിജയൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.