ചെറുപുഴ: മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി ചെറുപുഴ ടൗണും പരിസര പ്രദേശങ്ങളും ശുചീകരിച്ചു. പഞ്ചായത്തുതല ശുചീകരണ ഉദ്ഘാടനം പ്രസിഡന്റ് കെ.എഫ്.അലക്സാണ്ടർ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് റെജി പുളിക്കൽ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ബാലകൃഷ്ണൻ പ്രവർത്തനം വിശദീകരിച്ചു. പഞ്ചായത്തംഗം ലൈസമ്മാ തോമസ്, പി.കൃഷ്ണൻ, സലീം തേക്കാട്ടിൽ, പുളിങ്ങോം എഫ്.എച്ച്.സി ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഷെരീഫ്, ജെ.സെബാസ്റ്റ്യൻ, സുലേഖാ വിജയൻ, എ.ടി.വി.രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്ത് അധികൃതർ, ആരോഗ്യ പ്രവർത്തകർ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, വ്യാപാരികൾ, വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികൾ, തൊഴിലാളികൾ കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകർ ഹരിത കർമ്മ സേനാംഗങ്ങൾ പൊതുജനങ്ങൾ , തുടങ്ങിയവർ പങ്കെടുത്തു. ജനകീയശുചീകരണ യജ്ഞം ഈമാസം 18, 19 തീയതികളിൽ നടക്കും.