mavungal-prathishedha-dar

മാവുങ്കാൽ: മാവുങ്കാലിലേക്ക് പ്രവേശിക്കുന്ന ജംഗ്ഷനിൽ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണൽ ഹൈവേ ആക്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാവുങ്കാലിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ആക്ഷൻ കമ്മിറ്റി ജനറൽ കൺവീനർ എ.വേലായുധൻ ഉദ്ഘാടനം ചെയ്തു. കമ്മിറ്റി ചെയർമാൻ സുകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ കെ.വി.ബാബു, പി.പത്മനാഭൻ , മഞ്ഞംപൊതിവീര മാരുതി ക്ഷേത്രം പ്രസിഡന്റ് രവീന്ദ്രൻ മാവുങ്കാൽ, ആനന്ദാശ്രമം ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ജയരാജ് നമ്പ്യാർ, മാവുങ്കാൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ആർ.ലോഹിതാക്ഷൻ, എൻ. അശോക് കുമാർ, പഞ്ചായത്ത് അംഗങ്ങളായ എം.വി.മധു, കെ.ആർ.ശ്രീദേവി എന്നിവർ പ്രസംഗിച്ചു.ആക്ഷൻ കമ്മിറ്റി കൺവീനർ എം.പ്രദീപ് കുമാർ മാവുങ്കാൽ സ്വാഗതവും വൈശാഖ് മാവുങ്കാൽ നന്ദിയും പറഞ്ഞു.