തളിപ്പറമ്പ്: സഞ്ജീവനി ചാരിറ്റബിൾ ട്രസ്റ്റിനു കീഴിൽ പുതിയതായി നിർമ്മിക്കുന്ന സഞ്ജീവനി ഫിസിയോ തെറാപ്പി യൂണിറ്റിന്റെ ധനശേഖരണാർത്ഥം 16 ന് വൈകുന്നേരം നാലിന് തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ സേഫ് ഫുഡ് ചാലഞ്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഉദ്ഘാടനം ചെയ്യും. ഡോ.എം. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. തളിപ്പറമ്പ് നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി മുഖ്യാതിഥിയാകും. ഷാജി സക്കറിയാസ് പ്രൊഡക്ട് വിശദീകരണവും അബ്ദുൽ സലാം ഷാലിമാർ പ്രൊഡക്റ്റ് ഏറ്റുവാങ്ങുകയും ചെയ്യും. കല്ലിങ്കീൽ പത്മനാഭൻ, കെ.നബീസ ബീവി, ഇ.കുഞ്ഞിരാമൻ, കെ.എസ്.റിയാസ്, എം.കെ.മനോഹരൻ, വിജയ് നീലകണ്ഠൻ, സി വിജയൻ, ഒ.വി.വിജയൻ സുനിൽ മാങ്ങാട്ടിടം, ഷെറിൻ ഗോവിന്ദ്, ഗിരിഷ് പൂക്കോത്ത്, എം.വി.ശശി തുടങ്ങിയവർ സംസാരിക്കും. വാർത്താ സമ്മേളനത്തിൽ സി വിജയൻ, ഒ.വി വിജയൻ, പി.രാമകൃഷ്ണൻ, പ്രദീപ് കുമാർ, സന്തോഷ് ചങ്ങാട് എന്നിവർ പങ്കെടുത്തു.