ഹാൾ ടിക്കറ്റ്
കൊമേഴ്സ് ആൻഡ് ബിസിനസ് സ്റ്റഡീസ് പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം.കോം (ഫൈവ് ഇയർ ഇന്റഗ്രേറ്റഡ്) ഡിഗ്രി (സി.ബി.സി.എസ്.എസ്) റഗുലർ (2023 അഡ്മിഷൻ/ 2023 സിലബസ്), സപ്ലിമെന്ററി ആൻഡ് ഇംപ്രൂവ്‌മെന്റ് (2022 അഡ്മിഷൻ/ 2022 സിലബസ്), നവംബർ 2023 പരീക്ഷകളുടെ നോമിനൽ റോൾ, ഹാൾ ടിക്കറ്റ് എന്നിവ സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.
സ്‌കൂൾ ഒഫ് ലീഗൽ സ്റ്റഡീസ്, മഞ്ചേശ്വരം കാമ്പസിലെ രണ്ടാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി (റഗുലർ/ സപ്ലിമെന്ററി), മേയ് 2024 പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്‌സൈറ്റിൽ. ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0497 2715264.
പരീക്ഷാ ഫലം
ഒന്ന്, രണ്ട് വർഷ ബി.എ/ ബി.എസ്‌സി/ ബി.കോം/ ബി.ബി.എ/ ബി.സി.എ/ ബി.എ അഫ്സൽ ഉൽ ഉലമ ഡിഗ്രി (വിദൂര വിദ്യാഭ്യാസം) ഏപ്രിൽ 2023 പരീക്ഷകളുടെ ഫലം സർവകലാശാല വെബ്‌സൈറ്റിൽ. മാർക്ക് ലിസ്റ്റിന്റെ പകർപ്പെടുത്തു സൂക്ഷിക്കേണ്ടതാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഉത്തരക്കടലാസിന്റെ പകർപ്പ് എന്നിവയ്ക്കുള്ള അപേക്ഷകൾ മേയ് 27വരെ സ്വീകരിക്കും.