football

തൃക്കരിപ്പൂർ: ഡ്രീംസ് ഫുട്ബോൾ അക്കാഡമി രണ്ടാം വാർഷികാഘോഷ ഭാഗമായായി സംഘടിപ്പിച്ച വനിതാ ഫുട്ബോൾ ടൂർണമെന്റ് ആരംഭിച്ചു. പതിനാറ് ടീമുകളെ പങ്കെടുപ്പിച്ചുള്ള ഫുട്ബോൾ മേള തൈക്കീൽ ഇ.എ.അരീന ടർഫിൽ ദേശീയ ലോംഗ്ജംമ്പ് താരം കെ.എം.ജ്യോതിർമയി ഉദ്ഘാടനം ചെയ്തു. എം.പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. ഫുട്ബാൾ ഫെഡറേഷൻ ബി ലൈസൻസ് നേടിയ ഷസിൻ ചന്ദ്രനെ അനുമോദിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ എം.മനു, പഞ്ചായത്തംഗം ഇ.ശശിധരൻ, എം.രാജേഷ്, ഡോ.ടി.സി.ജീന, എം.വി.അശോകൻ എന്നിവർ പ്രസംഗിച്ചു. പതിനാലു മുതൽ 16 വയസ് വരെയും 12 മുതൽ 14 വരെയും 12 വയസിൽ താഴെയുള്ളവരുടെയും മൂന്ന് വിഭാഗങ്ങളിലാണ് ടൂർണമെന്റ്. തൈക്കീൽ ഇഎ അരീന ടർഫിലും തൃക്കരിപ്പൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മിനി സ്റ്റേഡിയത്തിലുമായാണ് ടൂർണമെന്റ് നടക്കുന്നത്.