കാസർകോട്: കാസർകോട് കാറഡുക്ക അഗ്രികൾചറിസ്‌റ്റ് വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്ന് 4.76 കോടി തട്ടിയ കേസ് കാസർകോട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. അതിനിടെ സംഭവത്തിൽ പ്രതിസ്ഥാനത്തുള്ള സെക്രട്ടറി കെ.രതീശൻ ബംഗളൂരുവിൽ നിന്നു മുങ്ങി. ഈയാൾ ഹാസനിൽ ഉണ്ടെന്ന സൂചനയെത്തുടർന്ന് ആദൂർ പൊലീസ് അവിടെ എത്തിയിട്ടുണ്ട്.