ഇരിട്ടി: ജ്യേഷ്ഠനെ കുത്തിക്കൊന്ന കേസിൽ അനുജൻ അറസ്റ്റിൽ. പടിയൂർ ചാളംവയൽ കോളനിയിലെ രാജീവ (45)നെ കുത്തിക്കൊന്ന കേസിൽ അനുജൻ സജീവ (40) നെ ഇരിക്കൂർ പൊലീസ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് അറസ്റ്റ് ചെയ്തു. ഈ മാസം ആറിനായിരുന്നു സംഭവം. ജ്യേഷ്ഠനെ കുത്തിക്കൊന്നതിന് ശേഷം സ്ഥലം വിടുകയായിരുന്നു സജീവൻ. ഇരിക്കൂർ പൊലീസ് വ്യാപകമായി അന്വേഷണം നടത്തി വരവെയാണ് ഇന്നലെ പിടിയിലാകുന്നത്. കോടതി റിമാന്റ് ചെയ്തു.