കണ്ണൂർ: താളിക്കാവിൽ വച്ച് മാരകമയക്കുമരുന്നായ മെത്താഫിറ്റാമിനുമായി രണ്ട് യുവാക്കളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. വെള്ളോറസ്വദേശി മുഹമ്മദ് മഷൂദ് (28), തളിപ്പറമ്പ് കുറ്റിക്കോൽ സ്വദേശി മുഹമ്മദ് ആസാദ് (27) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കൈയിൽ നിന്നും 207.84 ഗ്രാം മെത്താഫിറ്റാമിൻ പിടിച്ചെടുത്തു. താളിക്കാവിന് സമീപം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി. ഷറഫുദ്ദീന്റെ നേതൃത്വത്തിൽ പരിശോധന നടത്തിവരവെയാണ് യുവാക്കൾ പിടിയിലായത്.എക്‌സൈസ് ഇൻസ്‌പെക്ടർ ഷിജു മോൻ, അസി. എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) കെ.സി. ഷിബു, ആർ.പി. അബ്ദുൾ നാസർ, സി.ഇ.ഒമാരായ ടി.കെ. ഷാൻ, പി.വി.ഗണേഷ് ബാബു,സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ സോൾ ദേവ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.